ജീവിതം ഒരു യാത്ര 


Life is a journey, with problems to solve, lessons to learn and experiences to enjoy

Life is a journey, with problems to solve, lessons to learn and experiences to enjoy !

എന്തിനാണ്  ഈ ബസ്സിൽ കയറിയത്? ഇരുപത്  കിലോ മീറ്റെർ  എന്ന അല്പ  ദൂരം  സഞ്ചരിച്ചതിനു ശേഷം  ബസ്സിൽ നിന്ന് ഇറങ്ങണം. ബസ്സിൽ  നിന്ന് ഇറങ്ങണം എന്ന്  ഉദ്ദേശിച്ചാണോ ബസ്സിൽ കയറിയത്? അങ്ങനെയെങ്കിൽ  ഈ ബസ്സിൽ  കയറുന്നതു തന്നെ ഒഴിവാക്കാമായിരുന്നല്ലോ? ഇത്തരം അർത്ഥമില്ലാത്ത  വാദങ്ങൾ  ഉപയോഗിച്ച് യാത്രയിൽ നിന്നും രക്ഷപ്പെടാം. പക്ഷെ എത്ര കാലം ഇത്തരം കുതർക്കങ്ങൽക്കു പിറകിൽ  ഒളിച്ചിരിക്കും? എല്ലാവരും യാത്ര  തുടങ്ങേണ്ട ആ സമയം ഒരു ദിനം തീർച്ചയായും മുന്നിലെത്തും. കാരണം, ഈ യാത്ര ജീവിതത്തിൻറെ ഒഴിവാക്കാനാവാത്ത  ഒരു ഭാഗമാണ്… ഈ യാത്ര തന്നെയാണ് ജീവിതം. ഇപ്പോഴുള്ള സുഖസൗകര്യങ്ങളിൽ നിന്ന്  പുറം തള്ളപ്പെടാൻ ഒരു ഊക്ക്  ആവശ്യമാണ്‌, ഈ ഊക്ക് നിർബന്ധമായും  ഉണ്ടാക്കി എടുക്കേണ്ടതാണ്. കെട്ടി കിടക്കുന്ന വെള്ളം പോലെ സുഖസൗകര്യങ്ങളിൽ ആണ്ടിരിക്കുന്നവർക്ക്  വലിയ ഊക്കൊടെയുള്ള തള്ളൽ ആവശ്യം ആണ്. സുഖ സൗകര്യങ്ങളിൽ നിന്ന് പുറം  തള്ളപ്പെട്ടുകൊണ്ടുള്ള ഒരു യാത്രയ്ക്ക്  നിങ്ങളിലാരാണ് തയാർ ആവുക? ഒരു യാത്ര തീരുമാനിക്കുമ്പോൾ അതിന്  തക്കതായ് സന്ദർഭങ്ങൾ അന്വേഷിക്കാറുണ്ടോ?

മുറ്റത്ത്  നല്ല മഴ. യാത്ര  ചെയ്യാൻ കാരണങ്ങൾ  ഒന്നും  തന്നെ ഇല്ല. ആരെയും  അതിനായ്  ഒരുക്കാനുള്ള പ്രാപ്തിയോ ശേഷിയോ ഇല്ല. ഏറെ മുൻകരുതലുകളോടെ  യാത്രയ്ക്കായി  ഒരുങ്ങി. എങ്കിലും  യാത്രപോകാനുള്ള  മാനസിക തയ്യാറെടുപ്പുകൾ  എത്രത്തോളമുണ്ട് ? ഏറെക്കുറെ  കൃത്യയതയുള്ള കണക്ക് കൂട്ടലുകളോടെ രണ്ട്  മൂന്ന്  പെട്ടികളുമായി ബസ്സിൽ കയറി  വരെ നമ്മുക്ക്  എത്താം. ഇവിടെ റെയിൽവേ സ്റ്റേഷനിൽ  കാണുന്ന എല്ലാവരും യാത്രക്കാർ തന്നെ, ചിലർ  പ്ലാറ്റ്ഫൊമിൽ  ഇരിക്കുന്നു, ചിലർ  ഫസ്റ്റ് ക്ലാസ് പാസഞ്ചർ റൂമിൽ  വിശ്രമിക്കുന്നു. എല്ലാവർക്കും  ഉള്ളത്  ഒരേ  ആശങ്ക തന്നെ, ഇവിടെ എൻറെ  നിലനിൽപ്  ശാശ്വതമല്ല, വേറെ  ഒരിടത്ത് എത്തുകുയാണ്  ലക്ഷ്യം. ഈയൊരു യാത്രയിൽ എന്തെല്ലാമാണ്  കണ്ടറിയാൻ സാധിക്കുക. പലതരം വിപണികളും  വ്യാപാരങ്ങളും ഉദ്യോഗങ്ങളും  കൂലിപണിക്കാരും ഇങ്ങനെ  ഒരു പരിപൂർണമായ  ഒരു ലോകം  തന്നെ  കാണാറില്ലേ?

അതാ നമ്മുടെ ട്രെയിൻ സ്റ്റേഷനിൽ  എത്തുകയായി. ടിക്കറ്റ്‌  ഇല്ലാത്തവരും  ഉള്ളവരും  ട്രെയിനിനുള്ളിൽ  വേഗം കയറിപറ്റാൻ എന്തിനിത്ര ധൃതി കാണിക്കുന്നു! സ്റ്റേഷനിൽ  നിൽക്കുമ്പോൾ  ഉള്ളതിനേക്കാൾ  എന്തോ  ഒരു സുഖവും  സൗകര്യവും ട്രെയിനിനുള്ളിൽ  ഉണ്ടാവും  എന്ന്  കരുതി പോയിട്ടില്ലേ? ഇവിടെ ആലസ്യത്തിനു  എവിടെയാണ് സ് ഥാനം?

അങ്ങനെ  ഒരു  യാത്ര  തുടങ്ങുന്നു. സഹയാത്രികരെ അറിയാനും പരിചയപ്പെടാനും  ഒരു രാത്രിയും  പകലും ധാരളമല്ലേ? അനേക സ്വഭാവമുള്ളവർ, വിവിധ ഭാഷകൾ  സംസാരിക്കുന്നവർ, മനസിലാക്കാൻ  പറ്റാത്ത അല്ലറ  ചില്ലറ  രീതികൾ  ഉള്ളവർ, സഹായ അഭ്യർത്ഥനയുമായി എത്തുന്നവർ, കുട്ടികളും വൃദ്ധജനങ്ങളും  ഒക്കെ ഉണ്ടാവും ആ ട്രെയിനിൽ. പ്ലാറ്റ്ഫൊമിൽ  കണ്ടത് പോലെ തന്നെ ഇവിടെയും. പക്ഷെ ഒരു വ്യത്യസ്‌ത  ലോകം തന്നെ ആണ്  ഇവിടെ. കാരണം  ഇവരെല്ലാം  ഒരുമിച്ചല്ല  ട്രെയിനിൽ നിന്നും ഇറങ്ങുന്നത്. നിങ്ങൾ  ഒരു പക്ഷെ  ഒരു അപരിചിത  ലൊക്കേഷനിൽ ഇറങ്ങിയെക്കാം, രാത്രി തങ്ങാൻ ഒരു ഹോട്ടലിൽ  എത്തിക്കാൻ ടാക്സി  ഏർപ്പാട് ചെയ്തിരിക്കാം. അവിടെ ഒരു  പുതിയ ഭാഷയിലായിരിക്കാം  ടാക്സിക്കാരനുമായുള്ള നിങ്ങളുടെ  ഇടപാടുകൾ. അങ്ങനെ  യാത്ര ചെയ്ത് ഹോട്ടലിൽ  എത്തുമ്പോൾ  എന്തൊരു ആശ്വാസമാണ്  അനുഭവപ്പെടുക.  നല്ലൊരു ഹോട്ടൽ ആയതിനാൽ  രണ്ടു ദിവസം തന്നെ താമസിക്കാം എന്ന് തീരുമാനിച്ചു. കുന്നുകളും, കാടുകളും  അടുത്ത്  തന്നെ ഒരു കടൽ  തീരവുമുള്ള ഒരു സ് ഥലമാവാം. അവിടെ  ഇരുന്ന് നല്ലൊരു മഴ കണ്ടപ്പോൾ  യാത്ര ഇറങ്ങാൻ നേരം  കണ്ട മഴയുടെ ഓർമയാണ് വന്നത്. നാല്  ദിവസം  മുൻപ്  വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും ഇതേ മഴ തന്നെ ആയിരുന്നു. ഈ രണ്ടു മഴക്കിടയിലുണ്ടായ സുഹൃത്ത്‌ ബന്ധങ്ങളും  ട്രെയിനിന്റെ  ഉള്ളിൽ  ഉണ്ടായ  അനുഭവങ്ങളും ഓർമിക്കണോ അതോ  മറക്കണോ എന്ന് നിശ്ചയിക്കാനാവുന്നില്ല. എന്ത്  തന്നെ ആയാലും  ഈ ഹോട്ടലിലെ  സുഖ സൗകര്യങ്ങളിൽ നിന്ന്  മാർക്കറ്റിലേക്ക്  ഇറങ്ങി നടന്നാലേ  ഇവിടുത്തെ  വ്യവഹാര രീതികളെ  പറ്റി  പഠിക്കാനും  ഇടപാടുകൾ  അറിയാനും  സാധിക്കുക ഉള്ളൂ. അപ്പോൾ  മാത്രമല്ലേ  ഈ യാത്ര  സഫലമായെന്ന്  കരുതാൻ  സാധിക്കുക ഉള്ളൂ?

ചില്ലറകൾ  കൊടുത്ത്  വാങ്ങിക്കുന്ന  സമോസയും വടയും ..കൈവിരൽ  മുക്കിയ  ഒരു ഗ്ലാസ്‌ ചായയും  റോഡ്‌  വക്കത്തുള്ള  ഡാബ ( തട്ട് കട) യിൽ  ഇരുന്നു കഴിച്ചിട്ടുണ്ടോ?ഈ വില കുറഞ്ഞ, റോഡ്‌ സൈഡ്  ഡാബയിലെ  ഭക്ഷണത്തിന്  വേണ്ടി  വന്നു നിൽക്കുന്ന കാറുകളുടെ  നിര നിങ്ങളെ അമ്പരപ്പിച്ചേക്കാം. ഒരു പക്ഷെ പത്ത്  ലക്ഷം  രൂപ വിലയുള്ള  കാറുകളുടെ  ഉടമകളാകാം ഇവിടെ വരുന്നത്. വേറെ ഒന്നും  ഇല്ലെങ്കിലും  നിങ്ങളുടെ ഉള്ളിലെ  ചിന്തകളും, ധാരണകളും, ഉത്കണ്ഠകളും, ഉയർത്താൻ  ഈയൊരു  കാഴ്ചയ്ക്ക് സാധിക്കില്ലേ ? വിസ്സമ്മതിചാലും  ഇല്ലെങ്കിലും  ആ ഡാബയിൽ  നിന്ന്  തിരിച്ചു  ഒരു ഓട്ടോറിക്ഷയിൽ  തിരിച്ചു  പോകാനേ  നിങ്ങള്ക്ക്  നിവർത്തി ഉള്ളൂ .

ഹോട്ടൽ  മുറിയിലെത്തി  നനഞ്ഞ വസ്ത്രങ്ങളെല്ലാം മാറ്റി  ചൂട്  വെള്ളത്തിൽ  നല്ലൊരു  കുളിയും  കഴിഞ്ഞു. കിടക്കാൻ അല്പ സമയം കൂടി ബാക്കി  ഉണ്ട്.  സുഖ സമൃദ്ധമായ  ആ സിംഹാസനത്തിലിരുന്ന്  നിങ്ങളുടെ  ഇഷ്ട  ചാനൽ  കണ്ടുകൊണ്ടിരിക്കും. സ്വന്തം  വീട്ടിലും  ഇതേ സാഹചര്യങ്ങൾ തന്നെയായിരുന്നില്ലേ ?

ആ അപരിചിത സ് ഥലം  മുഴുവൻ നടന്ന്  കണ്ടറിഞ്ഞു, കുറെ  പുതിയ സുഹൃത്തകളെ  ഉണ്ടാക്കി, എല്ലാവരും  പരിച്ചയക്കാരായി  ചില്ലറ സുഖസൗകര്യങ്ങളും അനുകൂല ചുറ്റുപാടുകളും  ഇവിടെയും ഉണ്ടാക്കി എടുത്തു. ഇത് വരെയും  ഒരിക്കലും  അറിഞ്ഞിട്ടില്ലാത്ത ഫലപ്രദമായ  ജ്ഞാനവും  കരസ് ഥമാക്കി . കാലത്ത് എഴുന്നേറ്റപ്പോൾ വേറൊരു  സത്യം  മുഖത്തേക്ക്  തുറിച്ചു  നോക്കുന്നു. വസ്ത്രങ്ങളും ഷൂസും  ഷേവിംഗ് കിറ്റും തോർത്തും  എല്ലാം  പാക്ക്   ചെയ്ത് വീണ്ടും  ഒരു യാത്രയ്ക്ക് ഇറങ്ങേണ്ട  സമയമായിരിക്കുന്നു . ഇവിടെ  വെറുതെ ഇരുന്നാലും  ചെലവ്  അമിതമായി  വർധിപ്പിച്ച്  കൊണ്ടിരിക്കും. പക്ഷെ  ഏറെ   വിലപ്പെട്ട  ഒരു അറിവ്  ഇപ്പോഴാണ് ബോധ്യമായത്. ഒരോ അപകടങ്ങളെ പറ്റിയും  ഊഹിച്ച്  യാതൊരു  സഹായത്തിനും  മുതിരാതെ  സുരക്ഷിത സംരക്ഷണത്തിൽ  മാത്രം ജീവിച്ചതാണ്  ഏറ്റവും വലിയ അപകടം. വിവിധ തരങ്ങളായ  സാഹചര്യങ്ങളിൽ  ജീവിച്ചിട്ട്  പോലും  അവിടെ  നിന്നൊക്കെ  പുറം തള്ളപ്പെടുന്നു. ഹോട്ടലിൽ നിന്ന് കയറിയ  ടാക്സി  നിങ്ങളുടെ നിർദ്ദേശപ്രകാരം  എയർ പോർട്ടിൽ  എത്തിച്ചു.  നിരവധി  സുരക്ഷ പരിശോധനകൾക്ക്  ശേഷം സെക്യുരിറ്റി നിയന്ത്രണങ്ങൾക്കും മുൻപിൽ  താഴ്മ ഉള്ള വിധേയത്വം കാണിക്കേണ്ടി  വരുന്നു. അടുത്തതായി ടിക്കറ്റ്‌  വാങ്ങാനുള്ള തത്രപ്പാട്.  അവിടെ നിന്നും തുടങ്ങി  ഐഡന്റിറ്റി  കാർഡ്, മെറ്റൽ  ഡിറ്റക് ടർ, പേർസണൽ ബോഡി ചെക്കിങ്ങ്, ലഗ്ഗേജ്  സ്കാനിംഗ്  എന്നീ  നിരവധി കടമ്പകൾ  കടന്നു. സത്യസന്ധനായ നിങ്ങൾക്ക്  ഒരു പക്ഷെ ഇത്തരം  ഒരു യാത്രക്ക് ഇറങ്ങിയാൽ   മാത്രമല്ലെ  ഈ ലോകത്തിൻറെ  പരിഷ്കാര പദ്ധധികൾ  മനസ്സിൽ ആവുകയുള്ളൂ ?

ലോകം  ഇങ്ങനെ ഒക്കെ ആയതിൽ നിങ്ങളുടെ നിഷ്ക്രിയത്വം  ഒരു കാരണമല്ലേ ? മറ്റുള്ളവർ  തമ്മിൽ  ഇത്രയും  അകൽച്ചയും  വിദ്വേഷവും വൈരാഗ്യവും സംഷയാലുക്കളും ആയിരിക്കുമ്പോൾ   നിങ്ങൾക്ക്  എങ്ങനെ നിഷ്ക്രിയരായി ഇരിക്കാൻ സാധിക്കും? എന്തായാലും രണ്ടു മണിക്കുർ  ഉള്ള പ്ലയിൻ  യാത്രയിൽ ചിന്തിച്ചിരിക്കാൻ  ഇതാ ഒരു പുതിയ വിഷയം. എയർപോർട്ടിലുള്ള  യാത്രക്കാരെ ശ്രദ്ധിച്ചു നോക്കി. ബസ് സ്റ്ഷനിലും റെയിൽവേ സ്റ്ഷനിലും ഉള്ളത് പോലെ തന്നെ ഉത്കണ്ടാകുലർ ആണ് അവരെല്ലാം. ഏതു സ്റ്റെഷിനിലായാലും എയർ പൊർറ്റിലയാലും അവിടെ ഒന്നും  ശാശ്വതമല്ല  എന്നതാണ് എല്ലാവരുടെയും അനുഭവം. ദേശങ്ങളെല്ലാം  കുറെ കണ്ടു. പഠനങ്ങൾ എല്ലാം ഒരുപാടായി. ഒടുവിൽ വീട്ടിൽ തിരിച്ചെത്തി, എല്ലാവരോടും പറയാനായി ഒരുപാട് കഥകളുമായി. ബന്ധുക്കളെല്ലാം കഥകൾ കേട്ടിരുന്നു. പക്ഷെ  എല്ലാവരുടെയും  മനസ്സിൽ ഒരേയൊരു ചോദ്യം മാത്രം ബാക്കി! ഈ കുടുബവും ,നമ്മുടെ  സ്വന്തം  വീടും, ഭദ്രതയുള്ള ഈ സുഖസൗകാര്യങ്ങളും എല്ലാം  ഒരു കഥ മാത്രം ആയിരുന്നോ?ചിന്തിക്കേണ്ട  വിഷയം തന്നെ! അത്താഴത്തിനു  ശേഷം  എല്ലാവരും അവരവരുടെ കിടക്കയിൽ ഉറങ്ങാൻ  കിടക്കുമ്പോൾ ഒരേയൊരു  ചിന്ത മാത്രം. നാളത്തേക്കുള്ള കണക്കുകൂട്ടലുകളെല്ലാം ശാശ്വതമാണോ? അതോ  വീണ്ടുമൊരു പുതിയ യാത്ര വേണ്ടി വരുമോ?

ഒരു പ്രവാസത്തിനായുള്ള സഞ്ചാരമാർഗ്ഗത്തിൽ  അനുഭവപ്പെടുന്ന  ജഡത്വ പരമായ  അവസ് ഥകളെന്തോക്കെയാണ്?ആ സ്ഥാനഭ്രംശതിനുള്ള  വൈമുഖ്യത്തെ പല  ഭാഗങ്ങളായി  വിഭജിച്ചു  നോക്കു. അവസ്  ഥഭേദങ്ങളെ  ഓരോന്നായി  അതിജീവിക്കാൻ  കഴിഞ്ഞാൽ  ജീവിതമെന്ന യാത്രയ്ക്ക്  നിങ്ങൾ  തയാറായി  കഴിഞ്ഞു. അങ്ങനെയൊരു  യാത്ര  എത്തെണ്ടിടത്തു  എത്തിയതിന്  ശേഷം  മാത്രമേ  മോക്ഷം ഉള്ള. അതുവരെ  ഏവരും  ഓരോരോ  യാത്രയിൽ സജീവമാവേണ്ടി വരും. എല്ലാവരുമോന്നിച്ചുള്ള  ഈ യാത്രകളിൽ  ഹൃദയപൂർവം  പങ്കു വയ്ക്കൽ മാത്രമായിരിക്കും  എല്ലാവർക്കുമുള്ള  ഒരെയൊരു ആശ്വാസം . അങ്ങനെ  എത്തെണ്ടിടത്ത്  എത്തിയാൽ  മാത്രമല്ലെ  യാത്ര  ചെയ്ത  വാഹനത്തിൽ  നിന്ന്  ഇറങ്ങാൻ  സാധിക്കുകയോള്ളൂ?അതുവരെ  ഈ പന്തി  ഭോജന ശൈലിയിലുള്ള  ഈ സമൂഹയാത്രയിൽ  എല്ലാവർക്കും  പങ്കു  ചേരാം.

Advertisements

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s